കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Wednesday, January 18, 2006

മുഖവുര

ആരും എഴുത്തുകാരായി ജനിക്കുന്നില്ല. അധികമാരും എഴുത്തുകാരാകുന്നുമില്ല. എന്താണിതിനു കാരണമെന്ന്‌ അന്വേഷിച്ച എനിക്ക്‌ ഈ ഉത്തരമേ ലഭിച്ചുള്ളൂ: എഴുത്ത്‌ ഒരു കലയാണ്‌
(ഇതാര്‍ക്കാണറിയാത്തത്‌?)

കലയ്ക്ക്‌ ഒരു സമവാക്യമുണ്ട്‌:
കല = കഴിവ്‌ + കരവിരുത്‌
(ഇതും അറിയാം മാഷേ...)
അറിയാമെങ്കി എഴുതരുതോ...?

കഴിവ്‌ ഇല്ല അല്ലേ? ആരുപറഞ്ഞു ഇല്ലെന്ന്‌? നിങ്ങളുടെ കഴിവുകളെയും സാദ്ധ്യതകളെയും കുറിച്ച്‌ ഇരുത്തി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കഥയെഴുതാന്‍ കഴിവില്ലെങ്കിലും കവിതയെഴുതാന്‍ കഴിഞ്ഞേക്കും. ഒരുപക്ഷേ ലേഖനം അഥവാ നിരൂപണം ആയിരിക്കും നിങ്ങളുടെ കഴിവ്‌ തെളിയിക്കുന്നത്‌. കാമുകിയോ കാമുകനോ ആവാന്‍ കഴിവില്ലാത്തവര്‍ നല്ലൊരു ഭാര്യയോ ഭര്‍ത്താവോ രക്ഷിതാവോ ആയിക്കൂടെന്നില്ലല്ലോ?

കരവിരുത്‌ പരിശീലിച്ചെടുക്കാവുന്നതാണ്‌. എഴുത്ത്‌ കലയുടെ സമവാക്യത്തിലെ ഈ ഭാഗം എഴുതിത്തന്നെ തെളിയിക്കാം. മറ്റ്‌ എഴുത്തുകാരുടെ കൃതികള്‍ വായിക്കുന്നതും അവരെങ്ങനെ എഴുതുന്നു എന്ന്‌ അറിയുന്നതും സഹായകമാവും (കോപ്പിയടിയല്ല ഉദ്ധേശിച്ചത്‌). എന്നാല്‍ അറിഞ്ഞിരിക്കേണ്ട സാധാരണ തത്ത്വങ്ങളുണ്ട്‌, അവ വരും നാളുകളില്‍ എന്നാലാവും വിധം ഇവിടെ വിവരിക്കാം.

"ഇതൊക്കെ എഴുതാന്‍ മാത്രം ഇവനാരെടാ?" എന്നാവും...

കഥയില്‍ ചോദ്യമില്ല കൂട്ടരേ... :)

10 Comments:

At 18 January, 2006 09:26, Blogger ഡെയ്‌ന്‍::Deign said...

പുതിയതാണേ...
ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌...

 
At 18 January, 2006 22:08, Blogger കലേഷ്‌ കുമാര്‍ said...

ഡെയ്ൻ, സുസ്വാഗതം!
ഇങ്ങനെയൊരു ബ്ലോഗ് നേരത്തെ തന്നെ തുടങ്ങണ്ടതായിരുന്നു!
എന്റെ മണ്ടൻ പോസ്റ്റുകൾ വായിച്ച് അവ എങ്ങനെ നന്നാക്കാമെന്ന് എനിക്ക് ഉദ്ദാഹരണസഹിതം പറഞ്ഞുതന്നതുപോലെ എഴുതിതെളിയാൻ താല്പര്യമുള്ള എല്ലാവരെയും സഹായിക്കൂ...
ആശംസകളോടെ....

 
At 18 January, 2006 22:17, Blogger ഡ്രിസില്‍ said...

സ്വാഗതം...

അവസാനം ആശാന്‍ കളരിക്ക്‌ പുറാത്താകരുതേ.. -:)

 
At 18 January, 2006 22:23, Blogger വിശാല മനസ്കന്‍ said...

:) welcome.

 
At 18 January, 2006 23:52, Blogger സു | Su said...

Deign?

:)confusion. confusion

 
At 19 January, 2006 00:14, Blogger ചില നേരത്ത്.. said...

എന്റെ ബ്ലോഗ്ഗിലെ കറ്ത്തരി-കറ്മ്മണി പ്രയോഗത്തെ ബെന്നി നിരീക്ഷിച്ച പോലെ കാണാ‍തെ പോകുന്ന മറ്റു നീരീക്ഷണങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
സ്വാഗതം.

 
At 19 January, 2006 09:49, Blogger ഡെയ്‌ന്‍::Deign said...

കലേഷ്‌, വിശാലന്‍,
നന്ദി

ഡ്രിസില്‍,
സന്തോഷമേയുള്ളൂ :)

സു,
confusion? ഇത്‌ കാണൂ...

ഇബ്രു,
ഈമെയില്‍ കിട്ടിയല്ലോ അല്ലേ?

 
At 19 January, 2006 12:24, Blogger Reshma said...

കഴിവ്+കരവിരുത് =കല. ആഞ്ഞു തുഴഞ്ഞിട്ടും അങ്ങോട്ട് എത്തുന്നില്ലല്ലോ ആശാനെ. പാഠങ്ങൾ‍ പോന്നോട്ടെ.

 
At 19 January, 2006 23:33, Blogger സു | Su said...

Deign :) പേരിന്റെ പേരില്‍ കണ്‍ഫ്യൂഷന്‍ ഇല്ല. ഈ പേരു ഞാന്‍ പണ്ട് കേട്ടു. അത് താനല്ലിയോ ഇത് എന്ന് വക്കാരിയുടെ ആശങ്ക പോലെ ഒന്ന്. വേറൊന്നുമല്ല.

 
At 20 January, 2006 00:48, Blogger അരവിന്ദ് :: aravind said...

കളരി ആശാനു സ്വാഗതം..
വിശാലനെ ഒന്നു ശ്രദ്ധിച്ചോള്ളൂ..അദ്ദേഹത്തിന്റെ ബ്ലോഗ് അടിക്കുറിപ്പ് “...ആശാന്റെ നെഞത്ത് എന്നാണേ..:-))“

 

Post a Comment

<< Home