കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Wednesday, February 08, 2006

ആശയ ദാരിദ്ര്യം

ബൂലോഗത്ത്‌, ആശയദാരിദ്ര്യത്തേക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ ഈയിടെ കണ്ടു.

മഷിത്തണ്ട്‌ കൊണ്ട്‌ സ്ലേറ്റില്‍ തറ പറ എഴുതി മായ്ച്ചത്‌...
കടലാസ്‌ പെന്‍സില്‍ ആദ്യമായി സ്വയം ചെത്തിക്കൂര്‍പ്പിച്ചത്‌...
പേനയില്‍ മഷി നിറച്ചപ്പോള്‍, കഷ്ടപ്പെട്ട്‌ എഴുതിത്തീര്‍ത്ത ഇമ്പോസീഷന്‍ വൃത്തികേടാക്കിയത്‌...
അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കില്‍ എന്നാശിച്ചത്‌...
തൊടുത്തുവിട്ട കടലാസ്‌ റോക്കറ്റ്‌ ലക്ഷ്യം തെറ്റി അംബിക ടീച്ചറുടെ കവിളില്‍ ചെന്നിടിച്ചത്‌...
ഈ ചെക്കന്മാര്‍ക്കെന്താ പ്രാന്താ, എന്നെ ഇങ്ങനെ നോക്കാന്‍, എന്ന് ചിന്തിച്ചത്‌...
പൂവാലനു പകരം കൂട്ടുകരിയെത്തന്നെ സേഫ്റ്റീപിന്നുകൊണ്ട്‌ കുത്തിപ്പോയത്‌...
ക്യാപ്റ്റന്‍ ഇമാന്‍ഷു റാവത്ത്‌ യാത്രാ ദൈര്‍ഖ്യത്തേക്കുറുച്ചും 3600 അടി ഉയരത്തിലാണ്‌ നമ്മള്‍ എന്നും മറ്റും, ആദ്യ വിമാനയാത്രയില്‍, അനൌണ്‍സ്‌ ചെയ്തത്‌...
ഇന്നലെ കേയെസ്സാര്‍ടീസീ കണ്ടക്ടര്‍ ടിക്കറ്റ്‌ യന്ത്രത്തില്‍ നിന്നുപോലും തുപ്പല്‍ തൊട്ട്‌ ടിക്കറ്റ്‌ കീറി തന്നത്‌...

'സ്ക്രാപ്‌ ബുക്കില്‍' ഇവയെല്ലാം നിങ്ങള്‍ കുറിച്ച്‌ വച്ചിട്ടുണ്ടെങ്കില്‍ ഈ ദാരിദ്ര്യത്തേപ്പറ്റി ചിന്തിക്കുക പോലുമില്ലല്ലോ!

പറമ്പില്‍ ചീരയും ചേമ്പിന്‍ താളും മുരിങ്ങയിലയും പിണ്ടിയും കുടപ്പനും ഇടിയന്‍ ചക്കയും സമൃദ്ധം. വിരുന്നുകാര്‍ വരുമ്പോള്‍, 'കറിവയ്ക്കാന്‍ ഒന്നുമില്ലല്ലോ' എന്ന് വിലപിക്കുകയാണോ?

പ്രശ്നം ആശയ ദാരിദ്ര്യമല്ല, ആശയാവിഷ്കാര ദാരിദ്ര്യമാണ്‌.

സുഹൃത്ത്‌ പറഞ്ഞു:
"ഊട്ടിയില്‍ നിന്നും വരുന്ന വഴി, മേട്ടുപ്പാളയത്തെ ഹോട്ടലിനു പുറകുവശത്തുള്ള പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ഈ ആശയത്തെ എങ്ങിനെയെല്ലാം ആവിഷ്കരിക്കാമെന്ന് അടുത്ത പോസ്റ്റില്‍.

8 Comments:

At 08 February, 2006 00:20, Blogger സ്വാര്‍ത്ഥന്‍ said...

ആശയ ദാരിദ്ര്യം അനുഭവിക്കുന്നവരേ, ഇതിലേ...

 
At 08 February, 2006 00:38, Blogger അതുല്യ said...

ആശയം രണ്ട്‌ ഡസൻ
ആവിഷ്ക്കാരം നാലര മന്ന്
സമയം നാസ്തി...

ആശയം കക്കാംന്ന് വച്ചോ
പക്ഷെ സമയം മറ്റവന്റെ മോഷ്ടിച്ക്‌ എന്റെ പോക്കറ്റിലാക്കുന്നതെങ്ങനെ.....

 
At 08 February, 2006 01:06, Blogger Kalesh Kumar said...

സാഷ്ടാംഗം പ്രണമിക്കുന്നു ഗുരോ...
വല്ലഭനു പുല്ലും ആയുധം.

 
At 08 February, 2006 04:09, Blogger SunilKumar Elamkulam Muthukurussi said...

രണ്ട്‌ ഗ്രാം ആശയ്ം തരുമോ?

 
At 08 February, 2006 20:53, Blogger സു | Su said...

:)

 
At 08 February, 2006 20:56, Blogger സ്വാര്‍ത്ഥന്‍ said...

പ്രിയ ശിഷ്യരേ,
നൂലുണ്ട ശ്ശറേന്ന് കറങ്ങിയത് വായിച്ചുവോ? എഴുത്ത് എന്തെളുപ്പം എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?

അതുല്യേ,
എഴുത്തിന് സമയം കണ്ടെത്താനുള്ള ഉപായങ്ങളേക്കുറിച്ച് ‘കളരി’യില്‍ പരാമര്‍ശിക്കാന്‍ സമയമാകുന്നേ ഉള്ളൂ. തനിക്ക് ചില ടിപ്പണികള്‍ ഈമെയില്‍ ചെയ്തിട്ടുണ്ട്. കിട്ടിബോധിച്ചോ?

അരുമ ശിഷ്യാ കലേഷേ,
നിനക്ക് അവാര്‍ഡ് കിട്ടിയതില്‍ ഈ ഗുരുവിനുള്ള സന്തോഷം പബ്ലിക്കായും അറിയിക്കട്ടെ!

സുനില്‍,
പറമ്പിലോട്ടൊന്ന് ഇറങ്ങി നോക്കെന്നേ, വല്ല കിഴങ്ങോ കാച്ചിലോ കാണാതിരിക്കുമോ? രക്ഷയില്ലെങ്കില്‍ അതുല്യയോടൊന്ന് ചോദിച്ചു നോക്ക്. അവിടെ സര്‍പ്ലസ് ആണെന്നാ പറഞ്ഞത്, ആശയം.

 
At 10 February, 2006 21:56, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മാഷേ,

"ഇടുത്ത പാഠങ്ങളൊക്കെ പഠിച്ചു കഴിഞ്ഞു. തുടര്‍ പാഠങ്ങള്‍ക്കായി കാത്തിരിക്കുന്നു."

"മാഷേ, മാഷേ.. ദേ ഈ സുനിലെന്നെ പിച്ചണു.
ഇന്നു കിട്ടിക്കോളും"

 
At 15 February, 2006 09:24, Blogger സ്വാര്‍ത്ഥന്‍ said...

സാക്ഷീ,
സുനിലിനെ നമുക്ക് വെളിച്ചത്ത് ചോറ്‌ കൊടുത്ത് ഇരുട്ടത്ത് കിടത്താട്ടോ!

പുതിയ പാഠം ദാ ഇവിടെ...

 

Post a Comment

<< Home