കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Tuesday, March 28, 2006

കഥാഘടന

തുടക്കം > അടക്കം > ഒടുക്കം എന്നതാണ്‌ കഥയുടെ ഘടന.

തുടക്കം
ആദ്യ ഖണ്ഡികയില്‍ പശ്ചാത്തലവും കഥാപാത്രങ്ങളും കടന്നു വരട്ടെ. വായനക്കാരനില്‍ താല്‍പര്യം ജനിപ്പിക്കുന്നതാവണം അവതരണം. പണ്ട്‌ പണ്ടൊരു ഫോറസ്റ്റില്‍ ചിണ്ടനും മണ്ടനും(ശ്രീജിത്ത്‌ അല്ല) ഉണ്ടായിരുന്നു... രീതിയില്‍. അനായാസം മനസ്സിലാകുന്നതും കിറുകൃത്യവുമായ ശൈലിയാണ്‌ നന്ന്. ചിണ്ടന്‍ പുലിയും, മണ്ടന്‍ കഴുതപ്പുലിയും ആയിരുന്നു(പറഞ്ഞില്ലേ ശ്രീജിത്തല്ലെന്ന്!). ഓര്‍ക്കുക, തുടര്‍ന്നു വായിക്കാനുള്ള താല്‍പര്യം ജനിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും സംഭവ വികാസങ്ങളും അടുത്ത ഭാഗത്ത്‌ ഉള്‍പ്പെടുത്തിയാല്‍ മതി.

അടക്കം(ഉള്ളടക്കം)
ഇവിടെയാണ്‌ കഥ നടക്കുന്നത്‌. ചുരുക്കം ഖണ്ഡികകളില്‍ കഥ പറയുക. കഴിഞ്ഞ ലക്കത്തില്‍ നിന്നുള്ള ഉദാഹരണം എടുത്താല്‍, ഞങ്ങള്‍ ഹോട്ടലില്‍ കയറിയതും ചായ കുടിച്ചതും മറ്റും.

"ഒരുപാടങ്ങുലത്തല്ലേ..." എന്ന് കേട്ടിരിക്കുമല്ലോ. ഒരുപാടുലത്തിയാല്‍ തിന്നാന്‍ കൊള്ളുകേല. അതുപോലെ ഒരുപാടെഴുതിയാല്‍ വായിക്കാനും. കഥാഗതിയില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ 'ക്രിയേറ്റിവിറ്റി'ക്ക്‌ കടിഞ്ഞാണിടുക(ഹൊ! ഈ ക്രിയേറ്റിവിറ്റിയേക്കൊണ്ട്‌ തോറ്റു). കഥയുടെ ഒടുക്കത്തിലേക്ക്‌ കടക്കുന്നതിനു മുന്‍പായി ഇവിടെ വച്ച്‌ തന്നെ കട്ടയും പടവും മടക്കാന്‍ ഒരുങ്ങാം. 'വിഖ്യാതമാകാന്‍' പോകുന്ന ആ ക്ലൈമാക്സിലേക്ക്‌ ഇപ്പോഴേ ഒരുക്കുക! ചായ കുടി കഴിഞ്ഞ്‌ ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള മൂത്രപ്പുര അന്വേഷിച്ച്‌ പോകുന്നത്‌ ഉദാഃ.

ഒടുക്കം
എല്ലാം അവസാനിക്കുന്നത്‌ ഇവിടെയാണ്‌. വായനക്കാരന്‍ നിങ്ങളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കുന്നു, ഫോണില്‍ വിളിച്ച്‌ തെറി പറയുന്നു, രൂക്ഷമായി കമന്റുന്നു. അങ്ങിനെ നിങ്ങളുടെ കഥയെഴുത്ത്‌ അവസാനിക്കുന്നു!

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍, ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഒടുക്കം ഒതുക്കുക. ഉള്ളടക്കത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുക. ഉദാഃ "ഈ ചായയ്ക്ക്‌ എങ്ങിനെയാ ഇത്ര കൊഴുപ്പ്‌ കിട്ടുന്നത്‌?" അണ്ണാച്ചി കുളിച്ച പാലല്ലിയോ ഇത്‌!. ചോദ്യോം ഉത്തരോം നേരിട്ട്‌ നല്‍കണം എന്നല്ല, വാക്കുകളില്‍ അത്‌ ഉള്‍ക്കൊള്ളണം. കഥാന്ത്യം അല്‍പം സര്‍പ്രൈസോടെ ആവുന്നത്‌ നന്ന്. 'ഇനിയെന്താകും' എന്ന് വായനക്കാര്‍ക്ക്‌ ആലോചിക്കാന്‍ വിട്ട്‌ കൊടുക്കുന്നതും നല്ല ഐഡിയ ആണ്‌. എങ്ങിനെയായാലും വായിച്ചുകൊണ്ടിരുന്ന കഥ തീര്‍ന്നതായി വായനക്കാരന്‌ തോന്നണം.

(ടിപ്‌: സസ്പന്‍സിലോ സര്‍പ്രൈസിലോ കഥ അവസാനിപ്പിക്കുമ്പോള്‍ 'ടപ്പേ'ന്ന് ആയിരിക്കണം. അവസാനിച്ച നിമിഷത്തില്‍ നിന്ന് ഒരു അക്ഷരം പോലും തുടര്‍ന്ന് എഴുതരുത്‌)

എത്ര ശ്രദ്ധിച്ച്‌ എഴുതിയാലും, വീണ്ടും വായിക്കുമ്പോള്‍ തിരുത്താവുന്ന ഒരുപാട്‌ സംഗതികള്‍ ഉണ്ടാവും. അവയേക്കുറിച്ച്‌ അടുത്ത ലക്കത്തില്‍...

13 Comments:

At 28 March, 2006 02:54, Blogger സൂഫി said...

ആശാന്റെ പാഠങ്ങള്‍ കസറുന്നു..

 
At 28 March, 2006 03:14, Blogger സു | Su said...

പാഠങ്ങള്‍ക്ക് നന്ദി :)

 
At 28 March, 2006 17:26, Blogger ഉമേഷ്::Umesh said...

കുറച്ചു സത്യം പറയുന്നു എന്നു വെച്ചു് എന്തിനാ എല്ലാവരും ശ്രീജിത്തിന്റെ തലയില്‍ കയറുന്നതു്?

ദോസ് ഹൂ ആര്‍ നോട്ട് മണ്ടന്‍സ് ക്ലൈംബ് ശ്രീജിത്‌സ് ഹെഡ് ഫസ്റ്റ്... :-)

 
At 28 March, 2006 22:57, Blogger ഡെയ്‌ന്‍::Deign said...

പ്രിയപ്പെട്ട
സൂഫി, സൂ & ഉമേഷ്

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

 
At 29 March, 2006 00:02, Blogger കലേഷ്‌ കുമാര്‍ said...

എഴുതി തെളിയണമെന്ന് സീരിയസ്സായി ആഗ്രഹിക്കുന്നവരേ... ഇതിലേ.. ഇതിലേ...

 
At 29 March, 2006 00:26, Blogger ദേവന്‍ said...

ആശാനേ,
ഒരു ഡവുട്ട്‌.( മറുപടീടെ കൂടെ സര്‍വീസ്‌ ചാര്‍ജിനു ബില്ല് അയക്കില്ലെന്നു വിശ്വസിക്കുന്നു)
ഒരു തുഴച്ചില്‍പ്രാന്തന്‍ വെള്ളമടിക്കാരന്‍ വെള്ളക്കാരനെ ഇപ്പോ കണ്ടു. ഓന്‍ പറയുന്നത്‌:

"ബീച്ചെങ്കില്‍ ബീച്ച്‌ ആസ്റ്റ്രേലിയേലാ, നമ്മള്‍ടെ സര്‍ഫ്‌ ബോര്‍ഡ്‌ ഒരു തിരയില്‍ കയറിയിറങ്ങും, അതില്‍ ആഹ്ലാദിക്കുമ്പോള്‍ പ്രതീക്ഷിക്കാതെ അതിന്റെ റ്റൊട്ടുപിറകെ ഒരടികൂറ്റി ബാക്ക്‌വേവ്‌. അതു രസിക്കുമ്പ്പോള്‍ മൂന്നാമത്തെയടി ഒട്ടും നിനക്കാതെ. അതായത്‌ ഇച്ചങ്ങായിക്ക്‌ ഒരു തിരയുടെ കൂട്ടത്തില്‍ രണ്ട്‌ ബോണസ്‌ കിട്ടുന്നതാണ്‌ ത്രില്ലെന്നര്‍ത്ഥം."

ടെന്‍ഷനോവിഷന്‍ സസ്പന്‍സ്‌ കഥയില്‍ ആരെലും ഇതു പ്രയോഗിച്ചു കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും- അതൊന്നു പരീക്ഷിച്ചാല്‍ നല്ല രസമായിരിക്കില്ലേ? വായനക്കാരന്‍ സര്‍ഫ്ബോര്‍ഡില്‍ കേറി വളഞ്ഞു കുത്തി പരിണാമ ഗുപ്തി കടന്നു രസിക്കുമ്പോ രണ്ടാം ക്ലൈമാക്സ്‌ അപ്രതീക്ഷിതമായി ഒറ്റയടി. തൊട്ടു പുറകേ മൂന്നാമനും. രസിച്ച്‌ അവന്റെ പണ്ടം കലങ്ങത്തില്ലിയോ?

 
At 29 March, 2006 03:11, Blogger ഡെയ്‌ന്‍::Deign said...

ദേവോ
ഒരു തിര, പിന്നെയും തിര അത്യുഗ്രനാണ്. അത്, ഒരു തിര, പിന്നെ കുറേക്കഴിഞ്ഞൊരു തിര എന്നായാല്‍ ബോറാകും.
സിനിമകളില്‍ ഇത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, പേരോര്‍ക്കുന്നില്ല.
ധൈര്യമായി പരീക്ഷിക്കൂ, ഭാവുകങ്ങള്‍
ഒറ്റക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. തിരകള്‍ക്കിടയില്‍ വായനക്കാരനെ സര്‍ഫ് ബോഡില്‍ നിരങ്ങാന്‍ അനുവധിക്കരുത്. ഒന്നും രണ്ടും മൂന്നും(ചെറുകഥയില്‍ മൂന്ന് ആര്‍ഭാടമാകും) തിരകളുടെ തീവ്രത ആരോഹണക്രമത്തില്‍ ആയിരിക്കുകയും വേണം. ഒടുക്കം ‘ടപ്പേ’ന്നും!

കാത്തിരിക്കുന്നു, ആശംസകള്‍
(ആ ക്രെഡിറ്റ് കാര്‍ഡ് നമ്പറൊന്ന് തന്നേരെ, സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ :)

കലേഷ്, നന്ദി

 
At 29 March, 2006 03:26, Blogger സൂഫി said...

അതു ശരി ക്ലൈമാക്സ്‌ കൊണ്ടിടിച്ചു വായനക്കാരന്റെ പണ്ടം കലക്കാനാണല്ലേ പ്പ്ലാന്‍.
രണ്ടും മൂന്നൂം തിരകള്‍ വെച്ച്‌ കൂടുതല്‍ പരീക്ഷിച്ചാല്‍ ലവന്‍ സര്‍ഫ്ബോഡിലല്ല തലേക്കേറി നെരങ്ങും.
ഒറ്റക്ക്ലൈമാക്സില്‍പ്പോലും പിടിതരാതെ വഴുതിപ്പോകുന്ന കഥാ സന്ദര്‍ഭങ്ങളാണ്‌ പലതും.
വായനക്കാരന്റെ മുന്‍ധാരണകളെ അമിട്ട്‌ വെച്ച്‌ തകര്‍ക്കുന്നതാവണം ക്ലൈമാക്സ്‌ എന്നതാണെന്റെ ഒരു ആഗ്രഹം.
പക്ഷെ വഴിമാറി ചിന്തിച്ച ലാല്‍ജോസിന്റെ "രണ്ടാംഭാവം" കണ്ടിറങ്ങിയ എഴുപതു ചെന്ന സ്നേഹധനയായ ഒരമ്മൂമ്മ പോലും പറഞ്ഞതു സുരേഷ്‌ ഗോപി തിലകനെ കൊല്ലേണ്ടിയിരുന്നു എന്നാണ്‌.

 
At 31 March, 2006 11:55, Blogger സന്തോഷ് said...

അടുത്തതിനായി കാത്തിരിക്കുന്നു. ബ്ലോഗിലെ കഥകളോ കഥകളുടെ ഭാഗങ്ങളോ ഉദാഹരണങ്ങളായെടുത്താല്‍ ഉപകാരമായിരുന്നു. “ദാ, ഇത് ഭംഗിയായി ഈ കഥയില്‍ ചെയ്തിരിക്കുന്നു” തുടങ്ങി.

സസ്നേഹം,
സന്തോഷ്

 
At 31 March, 2006 22:18, Blogger ദേവന്‍ said...

ക്ലൈമാക്സ്‌ എത്തുമ്പോ പിന്നെ ശറപറാന്നിടിച്ചോണമെന്നര്‍ത്ഥം, താക്യൂൊ (ക്രെഡിറ്റ്‌ കാര്‍ഡില്‍ ക്രെഡിറ്റ്‌ ബാക്കിയില്ല ഗുരുക്കളേ, ഡെബിറ്റ്‌ കാര്‍ഡില്‍ ക്രെഡിറ്റ്‌ ഉണ്ടു താനും.. രണ്ടിന്റേം നമ്പരു പുറമ്പോക്കിന്റെ റീസര്‍വ്വേ നമ്പര്‍ പോലെയാ..)

സൂഫി ഒരു കൈ നോക്കെന്നേ.. അഥവാ ചീറ്റിയാലും ആ സ്റ്റൈല്‍ പിന്നെ അങ്ങ്‌ ഉപേക്ഷിച്ചാല്‍ മതിയല്ലോ..

 
At 01 April, 2006 00:56, Blogger ഡെയ്‌ന്‍::Deign said...

സന്തോഷ്,
ഇവിടെ ചില ഉദാഹരണങ്ങള്‍ കൊടുത്തിരുന്നു. അടുത്ത പാഠത്തില്‍ തീര്‍ച്ചയായും ഉണ്ടാകും.

ദേവാ,
ശറപറാന്ന് ആവുമ്പോഴും താള നിബദ്ധമായിരിക്കണം, ബോക്സിംഗ് നോക്കൌട്ട് പോലെ!
ഉദാഃ
1) ഡിഷും ഡിഷും ഡിഷും
2) ഡിഷും .. .. ഡിഷും ഡിഷും
3) ഡിഷും ഡിഷും .. .. ഡിഷും
4) ഡിഷുംഡിഷും .. .. ഡി .. .. ഡിഷും
ഒഴിവാക്കേണ്ടത്:
1) ഡിഷ് ഡിഷ് ഡിഷ്
2) ഡിഷ്യൂം ഡിഷ്
3) ഡി....ഷ്യൂം .. .. ഡി....ഷ്യൂം
4)ഡിഷും .. .. ഡിഷ്യൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

സൂഫീ,
തുടക്കം കുറിച്ചോളൂ, ആശംസകള്‍

 
At 02 April, 2006 04:24, Blogger ചില നേരത്ത്.. said...

കളരി നന്നാകുന്നു. തുടക്കകാര്‍ക്ക് തീര്‍ച്ചയായും ഒരു വഴി കാട്ടി തന്നെ.
വിഖ്യാതമായ ആ അവസാനം ഈ കഥയില്‍ എവിടെ?.
പിന്നെ ഭംഗിയായ ഭാഷ, ലാളിത്യം എന്നിവയെ പറ്റി കൂടെ പറഞ്ഞു തരൂ.

 
At 02 April, 2006 05:26, Blogger അതുല്യ said...

കളരി നന്നായി, അതിലേറേ ദേവന്റെ കമന്റും. പക്ഷെ, ആന്റണി സസ്പെന്‍സ്‌ ന്ന് ഉദ്ദേശിച്ചത്‌ ഇതു പോലാണോ:-

"ഞാന്‍ അവള്‍ നില്‍ക്കുന്ന ഇടത്തേയ്ക്ക്‌ പോയി.

ആരുമില്ലാത്ത ഒരു ഉച്ച നേരം.

അവള്‍ തിരിഞ്ഞു നില്‍ക്കുകയായിരുന്നു.

ഞാന്‍ എത്തി നോക്കി,

ഇല്ല്ലാ, അവള്‍ എന്നെ കണ്ടില്ലാ,

ഞാന്‍ അവളുടെ തോളില്ലുടെ കയ്യിട്ട്‌ ഒറ്റയടിയ്ക്‌ രണ്ടും എന്റെ കൈക്കലാക്കി.

കിട്ടി, ഇത്‌ ആദ്യമായാണു. എന്റെ കൈകള്‍ വിറയ്കുന്നുണ്ടായിരുന്നു, അമ്മയിതറിഞ്ഞാല്‍? കട്ടു തിന്നുന്നതിന്റെ സ്വാദ്‌ ഒന്ന് വേറേ എന്നു അച്ഛന്‍ പലപ്പോഴും പറയുന്നതു കേള്‍ക്കാറുണ്ട്‌, എന്നാലും...

നെയ്യപ്പത്തിന്റെ പാത്രം തട്ടി വീണപ്പോള്‍ മാത്രമാണു അവള്‍ തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതുum"

---

jokes apart, antony, writings were really informative.

 

Post a Comment

Links to this post:

Create a Link

<< Home